രതിന്റെ ആത്മഹത്യ ദുരൂഹത പുറത്ത് കൊണ്ട് വരണം- എസ്ഡിപിഐ
രതിന്റ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വീഡിയോ അതീവ ഗൗരവമുള്ളതാണ് പ്രസ്തുത വിഷയത്തിൽ സമഗ്രന്വേഷണം നടത്തി രതിന്റെ മരണത്തിന് കാരണക്കാരായവരെ പുറത്ത് കൊണ്ടുവരണമെന്ന് എസ്ഡിപിഐ പനമരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
വെള്ളരിവയൽ മങ്കാണി ബാലന്റെയും ശരാധയുടെയും മകനാണ് ആത്മഹത്യ ചെയ്ത രതിൻ.
വീടിന്റെ ഏക ആശ്രയംകൂടിയാണ് പൊതുജനങ്ങളുടെ സ്വത്തും അഭിമാനവും സംരക്ഷിക്കാൻ പ്രതിജ്ഞബദ്ധരായ പോലീസ് തന്നെ ഒരു യുവാവിന്റെ ആത്മഹത്യയിലേക്ക് നയിച്ചു എന്ന പരാമർശം ദുരൂഹത നിറഞ്ഞതും പൊതു മനസാക്ഷിയെ ഞെട്ടിക്കുന്നതുമാണ്.
ഇതിന് കാരണക്കാരായവരെ നിയമത്തിന്ന് മുന്നിൽ കൊണ്ടുവരുന്നത് വരെ പ്രതിഷേധ പരിപാടികളുമായി പാർട്ടി മുന്നോട്ട് പോകുമെന്നും കമ്മിറ്റി അറിയിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് നിസാർ നുച്യൻ,സെക്രട്ടറി അസ്‌ലം ആയങ്കി,വൈസ് പ്രസിഡന്റ് അയ്യൂബ് കാരക്കമല,ജോയിന്റ് സെക്രട്ടറി റഹീസ് പനമരം തുടങ്ങിയവർ സംസാരിച്ചു.
Leave a Reply