December 11, 2024

പാലിയേറ്റീവ് സൊസൈറ്റിക്ക് ഗ്രീൻ ജിൻജർ ഡീലേഴ്സ് അസോസിയേഷൻ ഡയാലിസിസ് മിഷ്യൻ നൽകി

0
Img 20241105 103036

കൽപറ്റ: മേപ്പാടി ജ്യോതി പെയിൻ & പാലിയേറ്റീവ് സൊസൈറ്റിക്ക് ഗ്രീൻ ജിൻജർ ഡീലേഴ്സ് അസോസിയേഷൻ നൽകിയ ഡയാലിസിസ് മിഷ്യൻ്റെ സ്വിച്ചോൺ സംഘടന പ്രസിഡൻ്റ് സാബു ഐപ്പ് നിർവഹിച്ചു.

ഡയാലിസിസ് സെൻ്ററിൽ നടന്ന ചടങ്ങിൽ ഭാരവാഹികളായ ജോബി മാനന്തവാടി , സത്യൻ കാട്ടികുളം , അയൂദ്ധി ബത്തേരി ,ശ്യാം ബത്തേരി , നൗഷാദ് ബത്തേരി , ബിനേഷ് പുൽപള്ളി , ഹുസൈൻ മേപ്പാടി എന്നിവർ പങ്കെടുത്തു.

ജ്യോതി ഡയാലിസിസ് സെൻ്റർ ചെയർമാൻ സുബൈർ മേപ്പാടി നന്ദി രേഖപെടുത്തി. തമിഴ്നാട്ടിലും , കർണാടകയിലും , കേരളത്തിലുമായി വ്യാപിച്ച് കിടക്കുന്ന 150 ൽപരം ഇഞ്ചി വ്യാപാരികളുടെ കുട്ടായ്മയാണ് ജിജിഡിഎ.

മേപ്പാടി ഉരുൾപൊട്ടലിൽ സർവതും നഷ്ട്ടപെട്ടവർക്ക് സഹായ ഹസ്തവുമായി സംഘടന മുന്നിട്ടിറങ്ങിയിരുന്നു .നിലവിൽ കിടപ്പു രോഗികൾക്കുള്ള ധനസഹായം , വാടക വീടുകളിൽ താമസിക്കുന്നവർക്ക് ഗൃഹോപകരണങ്ങൾ , മുണ്ടകൈ യു പി സ്കൂളിലെ 80 ഓളം കുട്ടികൾക്ക് അധ്യായന വർഷത്തെ പ്രഭാത ഭക്ഷണം എന്നിവ സംഘടനയുടെ നേതൃത്വത്തിൽ നൽകി വരുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *