December 13, 2024

കാലികൾക്കുപോലും നടക്കാനാവാതെ കൊളവളളി–പുഴയോരം പാത

0
Img 20241105 112905

പുൽപള്ളി ∙ പശിമനിറഞ്ഞ കറുത്തചെളിക്കുഴികൾ. കന്നുകാലികൾക്കുപോലും കടന്നുപോകാനാവാത്ത അവസ്ഥ. കൊളവള്ളിയിൽ നിന്നു പുഴയോരത്തേക്കും ഗോത്രവിഭാഗക്കാരുടെ ശ്മശാനത്തിലേക്കുള്ള പാതയുടെ അവസ്ഥയാണിത്. കൊളവള്ളി കോളനിക്കാർ കന്നുകാലികളെ പാടത്തും പുഴയിലും ഇറക്കുന്നതും ഇതുവഴിയാണ്. മുട്ടൊപ്പം താഴുന്ന ചെളിക്കെട്ടായതിനാൽ കാലികളും വഴിമാറി. കൊളവള്ളി മുതൽ കോളനി പരിസരംവരെ 400 മീറ്റർ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ബാക്കിഭാഗം പണ്ട് മെറ്റൽചെയ്തിരുന്നു. മഴമാറുമ്പോൾ മുതൽ നിരന്തരം വാഹനമോടുന്നതിനാൽ അതും തകർന്നു. വലിയ കുഴികളിലിറങ്ങുന്ന വാഹനങ്ങളുടെ അടിഭാഗം തട്ടിയുരയുന്നു.ഒട്ടേറെയാളുകൾ നെൽക്കൃഷി ചെയ്യുന്ന പാടമുണ്ടിവിടെ. കബനി കർണാടകയിലേക്ക് പ്രവേശിക്കുന്ന ഇവിടേക്ക് അനേകം സഞ്ചാരികളെത്താറുണ്ട്. ഇപ്പോൾ ഒരു വാഹനവും കൊണ്ടുപോകാനാവില്ല.

 

ശ്മശാനത്തിലേക്കും കൃഷിയിടത്തിലേക്കുമുള്ള റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ഊരുകൂട്ടവും നാട്ടുകാരും പലവട്ടം അപേക്ഷകൾ നൽകിയിരുന്നെങ്കിലും ഭരണകർത്താക്കൾ നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്നു കോളനിക്കാർ പറയുന്നു. തൊഴിലുറപ്പിലോ, ഗോത്രപദ്ധതിലോ പെടുത്തിയോ പാത പൂർണമായി കോൺക്രീറ്റ് ചെയ്യാവുന്നതാണ്. എന്നാൽ നടപടിയൊന്നുമില്ല. പുഴയോരത്ത് വെള്ളംകെട്ടി നിൽക്കുന്നതിനാൽ കൊട്ടത്തോണിയിലാണ് പിന്നീടങ്ങോട്ട് യാത്ര.കബനിയുടെ മറുകരയായ ഗുണ്ടറയിലെ ജനങ്ങളും അവശ്യസാധനങ്ങൾ വാങ്ങാനും ബസ് കയറാനും ഇതുവഴിയാണ് കൊളവള്ളിയിലെത്തുന്നത്. രോഗികളെ ആശുപത്രിയിലെത്തിക്കാൻ ഒരുവാഹനംപോലും പുഴയോരത്തേക്കു കൊണ്ടുപോകാനാവില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *