വനിതാ ശാക്തീകരണത്തിനായി നിരന്തരം പോരാടുന്ന പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം വയനാടൻ ജനതയ്ക്ക് നേട്ടമാകും: ഉമ തോമസ്
വനിതാ ശാക്തീകരണത്തിനായി നിരന്തരം പോരാടുന്ന പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം വയനാടൻ ജനതയ്ക്ക് നേട്ടമാകും: ഉമ തോമസ് എം എൽ എ
നായ്ക്കട്ടി : അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനും ആയി നിരന്തരം പോരാടുന്ന പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം വലിയ അവകാശ സമര പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന വയനാടൻ ജനതയ്ക്ക് നേട്ടം ആകുമെന്ന് ഉമാ തോമസ് എംഎൽഎ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നൂൽപ്പുഴ പഞ്ചായത്തിൽ നടന്ന യുഡിഎഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ .വയനാട് ഇപ്പോൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങളായ മനുഷ്യ വന്യമൃഗസംഘർഷം ,രാത്രി യാത്രനിരോധനം ,ജനവാസ മേഖലകളെ ഉൾപ്പെടുത്തി വന്നിരിക്കുന്ന പരിസ്ഥിതി ലോല പ്രദേശ റിപ്പോർട്ട് ,എന്നിവയ്ക്ക് പരിഹാരം കാണാൻ മികച്ച രീതിയിൽ മുൻകൈയെടുക്കാൻ പ്രിയങ്ക ഗാന്ധിക്ക് ആകുമെന്ന് അവർ അഭിപ്രായപ്പെട്ടു വടക്കനാട് ,നായ്ക്കട്ടി ,മാതമംഗലം എന്നിവിടങ്ങളിൽ നടന്ന കുടുംബ സംഗമങ്ങളിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു .യുഡിഎഫ് ചെയർമാൻ ടീ. മുഹമ്മദ് ,യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി സിദ്ധു സിംഗ് ,കെപിസിസി സെക്രട്ടറി പി എ ഉസ്മാൻ ,പി അവറാൻ ബെന്നി കൈനിക്കൽ, മണി സി ചോയ്‌മൂല എന്നെ ഉസ്മാൻ പുഷ്പ ,നസീറ ഇസ്മായിൽ ,ഷീജ സതീഷ് തുടങ്ങിയവർ സംസാരിച്ചു .
Leave a Reply