വയനാടിന്റെ ആവശ്യങ്ങളില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ നയം വ്യക്തമാക്കണം;ആം ആദ്മി പാര്‍ട്ടി
പുല്‍പള്ളി: ഈ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്നണി സ്ഥാനാര്‍ഥികള്‍ വയനാടിന്റെ അടിയന്തര ആവശ്യങ്ങളായ നിലമ്പൂര്‍ നഞ്ചംകോട് റെയിവേ, രാത്രിയാത്ര നിരോധനം, വനംവന്യജിവി പ്രശ്‌നങ്ങള്‍, ചുരം ബദല്‍ പാത, വയനാട് മെഡിക്കല്‍ കോളേജ്, ബൈരകുപ്പ പാലം തുടങ്ങിയ പ്രശ്‌നങ്ങളില്‍ അവരുടെ നയം വ്യക്തമാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എം.പിമാരും, എം.എല്‍.എമാരും, സര്‍ക്കാരുകളും മാറി മാറി വരുന്നുണ്ട് എങ്കിലും വയനാട്ടുകാരുടെ പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ഒന്നും പരിഹരിക്കപ്പെടുന്നില്ല. മാത്രമല്ല ഒരോ ദിവസം ചെല്ലുന്തോറും ജിവിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് വയനാടന്‍ ജനത ഇന്നുള്ളത്. ഇലക്ഷന്‍ അടുക്കുമ്പോള്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കി വോട്ടുകള്‍ നേടി ജയിച്ചു കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ പാലിക്കുകയോ, തിരിഞ്ഞു നോക്കുകയോ ചെയ്യാറില്ല. ഈ രീതിയില്‍ വയനാടിനെ അവഹേളിക്കുന്ന പ്രവര്‍ത്തിയാണ് കാലാകാലങ്ങളായി നടന്നു വരുന്നതെന്ന് കമ്മിറ്റി ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് ഇലക്ഷനില്‍ മത്സരിക്കുന്ന മുന്നണി സ്ഥാനാര്‍ത്ഥികള്‍ വയനാടിന്റെ നിരവധിയായ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് അവരുടെ നിലപാടുകള്‍ വ്യക്തമാക്കണമെന്ന് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ലിയോ കൊല്ലവേലില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ബേബി തയ്യില്‍, ഇ.വി തോമസ്, ഒ.എം തോമസ്, കെ.സി വര്‍ഗ്ഗിസ്, ജേക്കബ് കെ.പി, ജോണ്‍ പി.പി, ഷിജു സെബാസ്റ്റ്യന്‍, സാബു അബ്രാഹം, തോമസ് മറ്റത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply