നൂറ് ദിന “സ്വപ്ന ഭവന “പദ്ധതിയുമായി അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള ( എ എ ഡബ്ള്യൂ കെ)
കൽപ്പറ്റ :അസോസിയേൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിച്ച സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി മുട്ടിൽ പരിയാരം ചെലഞ്ഞിച്ചാലിൽ ആറ് സ്വപ്നഭവങ്ങൾ നിർമ്മിക്കുന്നതിന്റെ ശിലാസ്ഥാപന കർമ്മം എ എ ഡബ്ള്യൂ കെ -യുടെ ആദരണീയനായ സംസ്ഥാന പ്രസിഡണ്ട് കെ ജി ഗോപകുമാർ നിർവഹിച്ചു
100 ദിവസം കൊണ്ട് 6 ഭവനങ്ങൾ നിർമ്മിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട്, സംസ്ഥാന ട്രഷറർ സുധീർ മേനോൻ, വൈസ് പ്രസിഡന്റ് മീരാണ്ണൻ,സെക്രട്ടറി ഗോപൻ കരമന, ജോയിന്റ് സെക്രട്ടറിമാർ മുഹമ്മദ് ഷ,ടി പി ബാലൻ, സുരേഷ് വയനാട്,ജോസ്മോൻ കോട്ടയം, രാധാകൃഷ്ണൻ രാധാലയും, റെന്നി, വിനോദ്,തമ്പി, ദിലീപ്, സുരേഷ്‌കുമാർ വയനാട് ജില്ലാ പ്രസിഡന്റ് പ്രസാദ് കുമാർ,സെക്രട്ടറി എം ബി ഗോപകുമാർ, ട്രഷറർ അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply