ചന്ദന മരം മുറിച്ചുകടത്താൻ ശ്രമിച്ച മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
പുൽപ്പള്ളി: മരക്കടവ് ഡിപ്പോ കാട്ടുനായ്ക്ക കോളനിക്ക് സമീപത്തുനിന്നും ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ എൽപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച മരക്കടവ് സ്വദേശികളായ പുളിക്കപ്പറമ്പിൽ ഷിബു (47), കണ്ടത്തിൻപടി മാണി ( ജിൻ്റോ 40) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണ സംഘത്തിലുണ്ടായിരുന്ന പഴയതോട്ടം കോളനിയിലെ ചിന്നു (30) ഒളിവിലാണ്.കോളനിക്ക് സമീപത്തുള്ള നാല് ചന്ദന മരങ്ങളിലൊന്നാണ് പ്രതികൾ മുറിച്ചുകടത്താൻ ശ്രമിച്ചത്. മരം മുറിക്കുന്ന ശബ്‌ദം കേട്ട് നാട്ടുകാർ എത്തിയതോടെ മോഷ്ടാക്കൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിൽ ഷിബുവിനെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ പോലീസിൽ ഏൽപ്പിച്ചു. രക്ഷപെട്ട മാണി പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒളിവിലുള്ള ചിന്നുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Leave a Reply