സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ്; ജില്ലാ ടീമിന് ജേഴ്‌സി കൈമാറി
ബത്തേരി: നവമ്പർ 8 മുതൽ 12 വരെ തിയ്യതികളിൽ തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാടിന്റെ കായിക തരങ്ങൾക്കുള്ള ജേഴ്‌സി, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ കൈമാറി. ഇ പ്ലാനറ്റ് ആണ് ജഴ്സികൾ സ്പോൺസർ ചെയ്തത്. വിൽടൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സൈക്കിൾ പോളോ അസോസിയേഷൻ ജില്ലാ സെക്രട്ടറി സാജിദ് ബക്കർ, ഐഡിയൽ സ്കൂൾ പ്രിസിപ്പാൾ ജാസ് എം എ, ഹാരിഷ് കെ വി, സുബൈർ ഇളക്കുളം, നാസർ ചൂരിയൻ എന്നിവർ പങ്കെടുത്തു.
Leave a Reply