December 13, 2024

ബാലസൗഹൃദ രക്ഷകര്‍തൃത്വം* *ഏകദിന പരിശീലനം സംഘടിപ്പിച്ചു* 

0
Img 20241107 200439

കൽപ്പറ്റ :സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കുടുംബശ്രീ മിഷനുമായി സഹകരിച്ച് സുരക്ഷിത ബാല്യം സുന്ദര ഭവനം’ വിഷയത്തില്‍ ബാലസൗഹൃദ രക്ഷാകര്‍തൃത്വം സംബന്ധിച്ച് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക കുടുംബാന്തരീക്ഷം ബാലസൗഹൃദ ഇടങ്ങളാക്കുക ലക്ഷ്യമിട്ട് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി സംസ്ഥാന ബാലാവകാശ കമീഷന്‍ അംഗം കെ ഷാജു ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണം, വനിതാ-ശിശു വികസനം, കുടുംബശ്രീ മിഷന്‍ എന്നിവയുടെ സംയോജിത പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികള്‍ക്ക് നേരെയുള്ള ശാരീരിക മാനസിക ലൈംഗിക അതിക്രമങ്ങള്‍ ചൂഷണങ്ങള്‍ തടയല്‍, ആത്മഹത്യാ പ്രവണത ഇല്ലാതാക്കല്‍, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം തടയുകയാണ് ലക്ഷ്യം. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷനായ പരിപാടിയില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം ഡോ. എഫ് വില്‍സണ്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സിസ്റ്റര്‍ അലീന എന്നിവര്‍ കുട്ടികളുടെ അവകാശങ്ങള്‍, സംരക്ഷണത്തിന്റെ ആവശ്യകത, നിയമവശങ്ങള്‍ സംബന്ധിച്ച് ക്ലാസെടുത്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ്, കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജര്‍ എം. പ്രഭാകരന്‍, എ.ഡി.എം.സിമാരായ വി.കെ റജീന, കെ.എം സലീന, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ കെ.ജെ ബിജോയ്, വി. ജയേഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സന്മാര്‍, ആര്‍.പി.മാര്‍, ആനിമേറ്റര്‍മാര്‍, ജില്ലാമിഷന്‍ ടീമംഗങ്ങള്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

 

 

*

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *