April 17, 2026

ദുരന്ത മേഖലയിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും പുനരധിവാസവും ഉറപ്പ് വരുത്തണം: വാഴൂര്‍ സോമന്‍ എംഎല്‍എ

0
Img 20241107 200748
By ന്യൂസ് വയനാട് ബ്യൂറോ

ചൂരല്‍മല: ദുരന്ത മേഖലയിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും പുനരധിവാസവും ഉറപ്പ് വരുത്തണമെന്ന് പ്രദേശങ്ങള്‍ സന്ദര്‍ശിച്ച എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോമന്‍ എംഎല്‍എ പറഞ്ഞു. കൂടുതല്‍ ദുരിതം അനുവഭിക്കുന്നത് തൊഴിലാളികളാണ്. തോട്ടങ്ങളില്‍ സാധാരണ നില പുനസ്ഥാപിക്കാത്തതിനാല്‍ മാസങ്ങളായി തൊഴില്‍ ഇല്ല. 8,9,10,11,12 വാര്‍ഡുകളിലെ ഭൂരിഭാഗം തൊഴിലാളികളും ആശങ്കയിലും, ഭീതിയിലുമാണ്. ജോണ്‍ മത്തായി കമ്മിറ്റി റിപ്പോര്‍ട്ട് തൊഴിലാളികളുടെ ആശങ്ക വര്‍ദ്ദിപ്പിച്ചിരിക്കുകയാണ്. തൊഴിലാളി കുടുംബങ്ങളുടെ ആശങ്ക ആകറ്റാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി കെ മൂര്‍ത്തി, എ ബാലചന്ദ്രന്‍, വി യൂസഫ്, എ പ്രശാന്തന്‍, തമ്പി കളരിക്കല്‍, പി കെ സുരേഷ് എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *