കുളത്തിൽ കീടനാശിനി കലക്കിയവർക്കെതിരെ നടപടി വേണം ; ബി ജെ പി
പായോട് :എടവക പഞ്ചായത്തിലെ പായോട് പ്രദേശത്ത്കാർഷിക ആവശ്യങ്ങൾക്കായി ത്രിതല പഞ്ചായത്തിലൂടെ ലഭിച്ച കുളത്തിൽ കീടനാശിനി കലക്കിയവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ബിജെപി അമ്പലവയൽ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. വിവിധയിനം മീനുകൾ, പാമ്പുകൾ തുടങ്ങി പലജീവജാലങ്ങളും ചത്തൊടുങ്ങാനുള്ള സാഹചര്യമൊരുക്കിയ സാമൂഹ്യ ദ്രോഹികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, കുളത്തിൽ സ്വാഭാവിക ജലം വരുന്നതുവരെയും കിടനാശിനിയുടെ അംശം പൂർണ്ണമായും മാറിയെന്ന് ഉറപ്പാവുന്നത് വരെയും വെള്ളം പരിശോധിക്കണമെന്നും ഇത് പരിസരവാസികളും കർഷകരും ബോധ്യപ്പെടുത്തണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. യോഗത്തിൽ ബൂത്ത് പ്രസിഡണ്ട് അഭിലാഷ് മലയിൽ അദ്ധ്യക്ഷം വഹിച്ചു. പുനത്തിൽ രാജൻ, ജി കെ മാധവൻ, കക്കോട്ട് ബാബു, പി ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.കെ ബി ബബീഷ് സ്വാഗതവും, എ അനീഷ് നന്ദിയും പറഞ്ഞും
Leave a Reply