കോൺഗ്രസ് സ്ഥാനാർഥിയെ കളിയാക്കുന്ന തരത്തിൽ പോസ്റ്റർ ; പോലീസ് കേസ് എടുത്തു
തിരുനെല്ലി: മനപ്പൂർവം കലഹമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ കളിയാക്കുന്ന തരത്തിൽ പോസ്റ്റർ പതിച്ചതായുള്ള പരാതിയിൽ പോലീസ് കേസെടുത്തു. തിരുനെല്ലി അപ്പപ്പാറയിൽ കോൺഗ്രസിൻ്റെ പോസ്റ്ററിൽ കൈച്ചിഹ്നത്തിന് മുകളിലായി ‘അച്ഛൻ പോയാൽ മകൻ, ഭർത്താവ് പോയാൽ ഭാര്യ, ഏട്ടൻ പോയാൽ അനിയത്തി എന്ന തരത്തിൽ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ സ്‌പർദ്ധയും, കലഹമുണ്ടാക്കുന്ന തരത്തിൽ പോസ്റ്റർ പതിച്ചതിനാണ് സാമൂഹ്യ വിരുദ്ധനെതിരെ തിരുനെല്ലി പോലീസ് കേസെടുത്തത്. വൈകുന്നേരം സബ് ഇൻസ്പെക്ടർ വി ആർ അരുണിന്റെ നേതൃത്വത്തിൽ പട്രോളിംഗിനിടെയാണ് മരത്തിൽ കയറുകൊണ്ട് കെട്ടിയ നിലയിൽ പോസ്റ്റർ ശ്രദ്ധയിൽപ്പെട്ടത്. പോസ്റ്റർ പോലീസ് നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ സംഭവത്തിന് പിന്നിൽ ഡി വൈ എഫ് ഐ പ്രവർത്തകരാണെന്നും, കേസെടുത്ത കാര്യം മറച്ചുവെക്കുന്നതിനായാണ് കിറ്റ് വിവാദവുമായി സി പി എമ്മും, ഡിവൈഎഫ്ഐയും രംഗത്ത് വന്നതെന്നും
Leave a Reply