കുരങ്ങ്, മലയണ്ണാൻ, മരപ്പട്ടി: പഴുക്കുംമുൻപേ കാപ്പി വിളവെടുത്ത് കർഷകർ
കുരങ്ങ്, മലയണ്ണാൻ, മരപ്പട്ടി: പഴുക്കുംമുൻപേ കാപ്പി വിളവെടുത്ത് കർഷക
പനമരം :കുരങ്ങിന്റെയും മലയണ്ണാൻ, മരപ്പട്ടി എന്നിവയുടെയും ശല്യം രൂക്ഷമായതോടെ കാപ്പിക്കുരു അടക്കമുള്ള വിളകൾ പഴുക്കും മുൻപേ വിളവെടുക്കേണ്ട അവസ്ഥയിൽ കർഷകർ. വനാതിർത്തി മേഖലയിലെ കർഷകർക്കാണ് കാപ്പിക്കുരു, അടയ്ക്കാ പോലുള്ള കൃഷികൾ നേരത്തേ വിളവെടുക്കേണ്ട അവസ്ഥയുള്ളത്. വന്യമൃഗശല്യം ഒഴിവാക്കാൻ വനാതിർത്തികളിലെ ഫലവർഗക്കൃഷി ഉപേക്ഷിക്കണമെന്നാണു കർഷകരെ വനംവകുപ്പ് ഉപദേശിക്കാറ്.
ഇതനുസരിച്ച്. വന്യമൃഗങ്ങൾ ഭക്ഷിക്കാത്തതും വിപണന സാധ്യതയുള്ളതുമായ കാപ്പിയും മറ്റും കൃഷി ചെയ്യുമ്പോഴാണ് കാപ്പിക്കുരു പോലും ബാക്കി വയ്ക്കാതെ കുരങ്ങൻമാർ നശിപ്പിക്കുന്നത്. പനമരം, പൂതാടി, കണിയാമ്പറ്റ, പുൽപള്ളി പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലാണ് കുരങ്ങ്, മലയണ്ണാൻ എന്നിവയുടെ ശല്യം അതിരൂക്ഷം.
Leave a Reply