സംസ്ഥാന സ്കൂൾ കായികമേളയിൽ കരാട്ട ഫൈറ്റിംഗിൽ രണ്ടാം സ്ഥാനം നേടി ആര്യൻ ബി ബാബു
കൽപ്പറ്റ :സംസ്ഥാന സ്കൂൾ കായിക മേളയിൽ കരാട്ടെ ഫൈ റ്റിങ്ങിൽ രണ്ടാം സ്ഥാനം നേടി ആരിൻ. ബി. ബാബു.
കൊച്ചിയിൽ വെച്ച് നടന്ന കേരള സ്കൂൾ കായിക മേളയിൽ ഫൈറ്റിങ്ങിൽ രണ്ടാം സ്ഥാനം നേടി ആരിൻ ബി ബാബു.
പുൽപള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ് ആരി ൻ.
ജില്ലയിലും സംസ്ഥാനത്തും കരാട്ടെ മത്സരത്തിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്, നിലവിൽ കരാട്ടെ യിൽ 4 ഡാൻ ബ്ലാക്ക് ബെൽറ്റുകളും ആരിനുണ്ട്.
5 വയസ് മുതലാണ് ആരിൻ കരാട്ടെ അഭ്യസിക്കാൻ തുടങ്ങിയത്.
സെൻസ്സയി കോയിഷ് സുരേഷ് പി. വി യുടെ ശിക്ഷണത്തിൽ പുൽപള്ളി അലൻ തിലക് കരാട്ടെ സ്കൂളിൽ നിന്നുമാണ് കരാട്ടെ പരിശീലിക്കുന്നത് .
ഭഗവതി പറമ്പിൽ പാക്കം ബാബുവിന്റെയും അനിഷയുടെയും മൂത്തമകനാണ് ആരിൻ, സഹോദരൻ ആരവ് ബി ബാബു.





Leave a Reply