കിറ്റുകൾ പിടികൂടിയ സംഭവത്തിൽ തിരുനെല്ലി പോലീസ് കേസെടുത്തു
തിരുനെല്ലി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള കിറ്റുകൾ പിടികൂടിയ സംഭവത്തിൽ തിരുനെല്ലി പോലീസ് കേസെടുത്തു. തോൽപ്പെട്ടി, വേണാട്ട് വീട്ടിൽ, വി.എസ്. ശശികുമാറിനെതിരെയാണ് കേസെടുത്തത്. മാനന്തവാടി JFCM-2 കോടതി കേസെടുക്കുന്നതിനുള്ള അനുമതി നൽകിയതിനെ തുടർന്നാണ് പോലീസ് നടപടി. വ്യാഴാഴ്ച 11.45-ഓടെയാണ് സംഭവം. തോൽപ്പെട്ടിയിൽ വാർഡ് നമ്പർ നാലിലെ അരിമില്ലിനോട് ചേർന്ന കെട്ടിടത്തിൽ നിന്നാണ് 38 കിറ്റുകൾ പിടിച്ചെടുത്തത്. തുണിയും ഭക്ഷ്യ വസ്തുക്കളും ഉൾപ്പെടെയടങ്ങിയ കിറ്റുകൾ ഫ്‌ളയിങ് സ്ക്വാഡ് ഓഫിസർ കെ.പി സുനിത്തിന്റെ നേതൃത്വത്തിലാണ് പിടിച്ചെടുത്തത്.
Leave a Reply