December 11, 2024

നീലിക്കണ്ടി കുടുംബ സംഗമം സംഘടിപ്പിച്ചു.

0
Img 20241111 100638

ബത്തേരി : സാമൂഹ്യ സേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും ആത്മീയ രംഗത്തും വലിയ സംഭാവനകൾ നൽകിയ കുടുംബമാണ് നീലിക്കണ്ടി കുടുംബം ‘ വയനാട് ജില്ലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കൽപ്പറ്റ വെള്ളാരംകുന്നിൽ കൽപ്പറ്റ ഗവൺമെൻ്റ് കോളേജിന് വേണ്ടി 25- ഏക്കർ സ്ഥലം നൽകിയതും നീലിക്കണ്ടി കുടുംബമാണ്

 

ബത്തേരി സപ്ത റിസോർട്ടിൽ വെച്ച് നടന്ന കുടുംബ സംഗമത്തിന് നീലിക്കണ്ടി ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. കുടുംബാംഗവും മുക്കം യതീംഖാന സെക്രട്ടറിയും മുൻ വഖഫ് ബോർഡ് മെംബറും സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും ആയ ജനാബ് മോയിമോൻ ഹാജിയെ നീലിക്കണ്ടി റഷീദ് പൊന്നാടയണിയിച്ച് ആദരിച്ചു. നീലിക്കണ്ടി സാദിഖ് സ്വാഗതവും സാഹീർ നീലിക്കണ്ടി നന്ദിയും പറഞ്ഞു. അഷ്റഫ് മുക്കം മുഖ്യപ്രഭാഷണം നടത്തി. ഹാരീസ് മുഫ്തി അഹമ്മദ്, ഷമീറ, റൂഷി സൊ ഹൈബ് നീഷു എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *