ജി ഐ ഒ വയനാട് ജില്ലാ സമ്മേളനം സമാപിച്ചു
സുൽത്താൻ ബത്തേരി: “ഇസ്ലാം: വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം” ജി ഐ ഒ വയനാട് ജില്ലാ സമ്മേളനം സമാപിച്ചു. ഗേൾസ് ഇസ്ലാമിക ഓർഗനൈസേഷൻ കേരള രൂപീകരിച്ചു നാല്പതു വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി കേരത്തിലുടനീളം നടന്നതിന്റെ ഭാഗമായിരുന്നു സമ്മേളനം. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി ശാക്കിർ വേളം സമ്മേളനം ഉദ്‌ഘാടനം നടത്തി. സമ്മേളത്തിൽ ജി ഐ ഒ സംസ്ഥാന സമിതിയംഗം മുബഷിറ എം മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സെക്രട്ടറി പി വി റഹ്മാബി ടീച്ചർ സമകാലീന സാഹചര്യത്തിന്റെ ഇസ്ലാമിക പ്രതിനിധാനത്തെ കുറിച്ച് വിദ്യാർത്ഥിനികളുടെ സംവദിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഐക്യദാർഢ്യ സംഗമം നടത്തി. വഖ്ഫ് ഭേദഗതി ബില്ലിനെതിരെ ജില്ലാ സമിതിയംഗം ഫാത്തിമ ഷെറിൻ പ്രമേയം അവതരിപ്പിച്ചു.
പനമരം, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ജമീല മേപ്പാടി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് അബൂബക്കർ പരിയാരം. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി അബ്ദുൽ ജലീൽ കെ സമാപന പ്രഭാഷണം നടത്തി. ജി ഐ ഒ ജില്ലാ പ്രസിഡന്റ് ഷാനില എം പി അധ്യക്ഷയായ പരിപാടിയിൽ ജില്ലാ ജന.സെക്രട്ടറി സഹല സുമർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് മുജ്‌സില മജീദ് നന്ദിയും പറഞ്ഞു. സമ്മേളത്തിന്റെ ഭാഗമായി വിദ്യാർത്ഥിനികളുടെ കലാപരിപാടികൾ അരങ്ങേറി. ജില്ലാ സമിതി അംഗങ്ങളായ ജുവൈരിയ, ഷിഫാ സി ടി, സന നൗഷാദ്, മുർഷിദ, റൂബി മൈമൂൻ, ദിയ, നജ ഫർഹ, സ്വാലിഹ, ആമിന സുമൻ, ഹാദിയ, ഹന്ന, അംന, ഷിഫാ ഹിദായ എന്നിവർ നേതൃത്വം നൽകി.
Leave a Reply