December 13, 2024

ഉരുൾപൊട്ടൽ പുനരധിവാസം: ഫിലോകാലിയ ഫൗണ്ടേഷന്റെ വീടുകൾ നാളെ കൈമാറും

0
Img 20241111 103209

പുൽപള്ളി : മുണ്ടക്കൈ പ്രകൃതിദുരന്തബാധിതർക്കായി ചാലക്കുടി ആസ്ഥാനമായുള്ള ഫിലോകാലിയ ഫൗണ്ടേഷൻ നിർമിച്ച 10 വീടുകളുടെ താക്കോൽ സമർപ്പണം നാളെ സീതാമൗണ്ടിൽ നടക്കും. ഫൗണ്ടേഷന്റെ കൂട് പദ്ധതിയിൽ 100 ദിവസങ്ങൾക്കുള്ളിലാണ് വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്. 25 വീടുകളാണ് ഇവിടെ നിർമിക്കുന്നത്. ദുരിതബാധിതർക്ക് സർക്കാരും സംഘടനകളും ജില്ലയിൽ വിഭാവനംചെയ്ത പദ്ധതികളിൽ ആദ്യം കൈമാറുന്നതും ഫൗണ്ടേഷന്റെ വീടുകളാണ്. അടുത്തഘട്ടം ജനുവരിയിൽ പൂർത്തീകരിക്കും. സ്ഥലലഭ്യതയനുസരിച്ച് 100 വീടുകളാണ് ലക്ഷ്യമിടുന്നതെന്ന് ഫൗണ്ടേഷൻ ഭാരവാഹികളായ മാരിയോ ജോസഫും ജിജി മാരിയോയും അറിയിച്ചു.

 

പ്രവാസി മലയാളി സീതാമൗണ്ടിൽ സംഭാവന ചെയ്ത 73 സെന്റ് സ്ഥലത്ത് 13 വീടുകളും പെരിക്കല്ലൂർ സ്വദേശികൾ നൽകിയ സ്ഥലങ്ങളിൽ 6 വീടുകളുമാണ് നിർമിക്കുന്നത്. സ്ഥലലഭ്യതയനുസരിച്ച് ജില്ലയുടെ വിവിധഭാഗങ്ങളിൽ പദ്ധതി വേഗത്തിൽ പൂർത്തീകരിക്കും. വ്യക്തികളുടെയും സംഘടനകളുടെയും സഹായമുപയോഗിച്ചാണ് വീടുനിർമാണം. 2018 മുതൽ ഇതുവരെ സംസ്ഥാനത്ത് 160 വീടുകളുടെ നിർമാണം ഫൗണ്ടേഷൻ പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി. നാളെ 4ന് പിന്നണിഗായിക നഞ്ചിയമ്മ താക്കോൽ സമർപ്പണം നിർവഹിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *