തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഇന്ന്
കല്പറ്റ : വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് കുട്ടികലാശം.സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ ഉടനീളം ഓടിനടന്ന് താങ്കളുടെ വോട്ട് ഉറപ്പിക്കുന്നതിനുള്ളതിരക്കിലാണ്.
വയനാട്ടിൽ കൊട്ടികലാശം കളറാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയ്‌ക്കൊപ്പം രാഹുൽ ഗാന്ധിയും റോഡ് ഷോയിൽ പങ്കെടുക്കും. രാവിലെ സുൽത്താൻ ബത്തേരിയിലും വൈകീട്ട് തിരുവമ്പാടിയിലുമാണ് റോഡ് ഷോ നടക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി രാവിലെ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലെത്തും. കൊട്ടിക്കലാശത്തിന് കൽപറ്റയിൽ സത്യൻ മൊകേരിക്കൊപ്പം മന്ത്രി പി. പ്രസാദും മറ്റ് നേതാക്കളും പങ്കെടുക്കും . എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിൻ്റെ പ്രചാരണവും കൽപ്പറ്റയിലാണ് സമാപിക്കുക.
Leave a Reply