ഭക്ഷ്യ കിറ്റ് വിവാദം: മേപ്പാടി പഞ്ചായത്തിൽ വീണ്ടും ഡിവൈഎഫ്ഐ പ്രതിഷേധം.
മേപ്പാടി: മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്ക് പഴകിയ ഭക്ഷ്യധാന്യങ്ങൾ നൽകിയ വിവാദങ്ങളുടെ തുടർച്ചയായി സമരം കടുപ്പിച്ച് ഡിവൈഎഫ്ഐ രംഗത്ത്. ഇതിന്റെ ഭാഗമായി പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് വളഞ്ഞു. രാവിലെ ഏഴു മണിയോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പഞ്ചായത്ത് ഓഫീസിന് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്തബാധിതരെ കൊല്ലാൻ നോക്കരുത് എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരം. മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതർക്ക് നൽകിയ ഭക്ഷ്യ കിറ്റിലെ വസ്തുക്കൾ പുഴുവരിച്ച നിലയിലും കാലാവധി കഴിഞ്ഞതുമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഡിവൈഎഫ്‌ഐയും സിപിഐഎമ്മും കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിൽ സമരം നടത്തിയിരുന്നു.
Leave a Reply