ഗോത്ര സമൂഹ സമിതി എൻ ഡി എ സ്ഥാനാർത്ഥികളെ പിന്തുണ ക്കും
കൽപ്പറ്റ:- ആദിവാസികളും സാധാരണക്കാരും ഉൾപ്പടെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്വത്തിനും സമാധാനപൂർണ്ണമായ ജീവിതത്തിനും വൻ ഭീഷണിയായി മാറിയിരിക്കുന്ന വഖഫ് നിയമം ഭേദഗതി ചെയ്യുകയോ, റദ്ദാക്കുകയോ ചെയ്യേണ്ടതാണ്. എങ്കിലും വഖഫ് നിയമ ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ കേരളത്തിലെ യു.ഡി.എഫ്,എൽ.ഡി.എഫ്, മുന്നണികൾ നിയമസഭയിൽ ഐക്യകണ്ഡേന പ്രമേയം പാസാക്കിയ പശ്ചാത്തലത്തിൽ കേരളത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വഖഫ് നിയമ ഭേദഗതി എന്ന നിലപാടിനെ പിന്തുണച്ചു കൊണ്ട് എൻ ഡി .എ.സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ ഗോത്രസമൂഹ സമിതിയുടെ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.യോഗത്തിൽ ചെയർ പേഴ്സൺ പ്രസീത അഴീക്കോട് അധ്യക്ഷം വഹിച്ചു. സന്തോഷ് ചക്കരക്കല്ല് സ്വാഗതം പറഞ്ഞു. .ഇ.സി.സനീഷ്, തിരുവങ്ങാടൻ നിഷാന്ത് , സൈമൺ പൗലോസ് എന്നിവർ സംസാരിച്ചു
Leave a Reply