നെല്ലിയമ്പത്ത് എൽ ഡി എഫ്ന്റെ തിരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതായി പരാതി
നെല്ലിയമ്പത്ത് എൽ ഡി എഫിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ വ്യാപകമായി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി .എൽ ഡി എഫ് പ്രവർത്തകരുടെ പരാതിയിൽ പനമരം പോലീസ് കേസ്സെടുത്തു.കഴിഞ്ഞ രാത്രിയാണ് നെല്ലിയമ്പം ടൗൺ ,സ്കൂൾറോഡ് എന്നിവടങ്ങളിൽ സ്ഥാപിച്ച പോസ്റ്ററുകൾ പാടെ നശിപ്പിച്ചത്. പോസ്റ്ററിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയിൽ എതിർ സ്ഥാനാർത്ഥിയുടെ സ്റ്റിക്കർ പതിപ്പിച്ച നിലയിലും കണ്ടെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടായതായി എൽ ഡി എഫ് പ്രവർത്തകർ പറഞ്ഞു. പനമരം പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
Leave a Reply