December 11, 2024

ഉപയോഗശൂന്യമായ വെള്ളക്കെട്ടിൽ യുവാവ് മുങ്ങി മരിച്ചു; ഭാര്യയെ രക്ഷപ്പെടുത്തി.

0
Img 20241113 070055

 

മാനന്തവാടി: ദ്വാരക കുറ്റിയാട്ടുകുന്നിൽ ഉപയോഗശൂന്യമായ ക്വാറിയുടെ വെള്ളക്കെട്ടിൽ യുവാവ്മുങ്ങി മരിച്ചു. കുറ്റിയാട്ടുകുന്ന് ചെല്ലാട്ടുകുന്ന്

പരേതനായ ഉത്തമൻ്റെയും, മാധവിയുടേയും

മകൻ രാജേഷ് (33) ആണ് മരിച്ചത്. ഇന്ന് രാത്രി

എട്ട് മണിയോടെയാണ് സംഭവം. രാജേഷിന്റെ ഭാര്യ

സന്ധ്യയും വെള്ളക്കെട്ടിൽ അകപ്പെട്ടെങ്കിലും

നാട്ടുകാർ രക്ഷപ്പെടുത്തി. ഇരുവരും

വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നുവെന്നാണ്നിഗമനം. തുടർന്ന് മാനന്തവാടി അഗ്‌നി

രക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ്

രാജേഷിനെ പുറത്തെടുത്തത്. ഉടനെ മാനന്തവാടി

മെഡിക്കൽ കോളേജിലേക്ക് കൊണ്ടു

പോയെങ്കിലും മരണപ്പെട്ടതായിസ്ഥിരീകരിക്കുകയായിരുന്നു. കെല്ലൂരിൽഇൻഡസ്ട്രി നടത്തിവരികയായിരുന്നു രാജേഷ്.ആദിയെന്ന മകളും, ആറ് മാസം പ്രായമുള്ള കുട്ടിയുമാണ് രാജേഷിനുള്ളത്. മൃതദേഹം

മാനന്തവാടി മെഡിക്കൽ കോളേജിൽപോസ്റ്റുമോർട്ടത്തിന് ശേഷം ബുധനാഴ്ച

ബന്ധുക്കൾക്ക് വിട്ടു നൽകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *