പുറക്കാടി മണ്ഡല മഹോത്സവം കൊടിയേറി
മീനങ്ങാടി: ശ്രീ പുറക്കാടി പൂമാല പരദേവത ക്ഷേത്രത്തിലെ മണ്ഡലം മഹോത്സവത്തിന്റെ ഭാഗമായി കൊടിയേറ്റം നടന്നു. തന്ത്രി മുഴുവനൂർ തെക്കേയില്ലത്ത് ഡോക്ടർ ഗോവിന്ദരാജ് എംബ്രാന്തിരി മേൽശാന്തി കല്ലമ്പള്ളി ശങ്കരൻ എമ്പ്രാന്തിരി എന്നിവരുടെ കാർമികത്വത്തിൽ ക്ഷേത്ര ചടങ്ങുകൾനടന്നു. ക്ഷേത്രത്തിലേപല ചടങ്ങുകളിലും ഗോത്ര സമുദായത്തിന് അവകാശമുണ്ട് കൊടിമരത്തിനുള്ള മുള വെട്ടുന്നത് കരിമം കോളനി കൂട്ടനും അത് ക്ഷേത്രത്തിൽ എത്തിച് കൊടിയേറ്റം നടത്തുന്നത് നെടിയഞ്ചേരി മൂപ്പനും ആണ്. വർഷങ്ങളായി പൗരാണിക ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന കോളനി മൂപ്പൻന്മാരെ ഉത്സവാഘോഷ കമ്മിറ്റി ആദരിച്ചു ആഘോഷ കമ്മിറ്റി പ്രസിഡണ്ട് മനോജ് ചന്ദനാകാവ്,അധ്യക്ഷത വഹിച്ചു മുൻ മിൽമ ചെയർമാൻ .പി . ടി ഗോപാലകുറുപ്പ് ബ്രോഷർ പ്രകാശനം നിർവഹിച്ചു,ഉത്സവ ആഘോഷത്തിനുള്ള ആദ്യ സംഭാവന വത്സരാജ് കാക്കവയൽ, നൽകി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ നാരായണൻ നമ്പൂതിരി വാർഡ് മെമ്പർ പി വി വേണുഗോപാൽ, കെ ബാലകൃഷ്ണൻ, ബാലൻ മൊട്ടങ്കര,കൃഷ്ണൻ മൊട്ടങ്കര, രാജൻ കെ കെ, ദാമോദരൻ പുറക്കാടി, സൈറ ചന്ദ്രശേഖരൻ, സുജാത ഗോപാൽ, തൊട്ടേകാട്ടിൽ ശിവരാമൻ, എന്നിവർ നേതൃത്വം നൽകി. ആഘോഷ കമ്മിറ്റി സെക്രട്ടറി എം എസ് നാരായണൻ സ്വാഗതവും ടി കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു
Leave a Reply