പ്രവാസികൾ നാടിന്റെ നട്ടെല്ല്: ജുനൈദ് കൈപ്പാണി
ദുബൈ:പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്നും
വിദേശത്ത് അധ്വാനിക്കുന്ന പണം അയച്ച് നാടിന്റെ സമ്പദ് വ്യവസ്ഥക്ക് വലിയ പിന്തുണ നൽകുന്ന പ്രവാസികളുടെ പങ്ക് നിസ്തുലമാണെന്നും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.
നടുവണ്ണൂരകം യു.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ദുബൈ കറാമയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം രൂപവത്കരിച്ച് 68 വർഷം പിന്നിട്ടു. ഇന്നും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ളതും പ്രത്യേകിച്ച് ഗ്രാമീണ സമ്പദ് ഘടനക്കും പിന്തുണ നൽകുന്നത് പ്രധാനമായും പ്രവാസികൾ അയക്കുന്ന പണം തന്നെയാണ്.
പ്രവാസി സമൂഹത്തോട് നാടും തദ്ദേശസംവിധാനവും കടപ്പെട്ടിരിക്കുന്നു. പ്രവാസികളുടെ ഒരുമയും ഐക്യവും മാതൃകാപരമാണെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
അസീസ് അൽദാന അധ്യക്ഷത വഹിച്ചു.സെമീർ ബാവ,നിജീഷ് വിനോയ്,ദിലീപ് അളക,ഷാജി സഞ്ചാരി,ഗോപേഷ് കെ,ഷമീർ സിപി,അസീസ് ചൂതമ്പത്ത്,റഫീഖ്,അഭിനീഷ്,ഷാഫി ന്യൂസ്റ്റാർ, ഷഹൽ ഷാലു തുടങ്ങിയവർ സംബന്ധിച്ചു.
Leave a Reply