December 9, 2024

സ്റ്റേറ്റ് സബ് ജൂനിയർ നെറ്റ്മ്പോൾ ചാമ്പ്യൻഷിപ്പ് തുടങ്ങി

0
Img 20241116 Wa0009

പനമരം : 30ാമത് സ്റ്റേറ്റ് സബ് ജൂനിയർ നെറ്റ്മ്പോൾ ചാമ്പ്യൻഷിപ്പിന്റെയും ഒന്നാമത് മിക്സഡ് ചാമ്പ്യൻഷിപ്പിന്റെയും ഉദ്ഘാടനം പനമരം ഗവർമെൻറ് ഹയർ സെക്കൻഡറി സ്ക്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു,

ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ പ്രസിഡണ്ട് നിസാർ കമ്പ അദ്ധ്യക്ഷത വഹിച്ചു, 14 ജില്ലകളിൽ നിന്നായി 36 ടീമുകളിലായി 700 ൽ പരം കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്

ചടങ്ങിൽ സ്റ്റേറ്റ് നെറ്റ്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് നജ്മുദ്ധീൻ റിപ്പോർട്ട് അവതരിപ്പിച്ചു, സ്പോർട്ട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലിം കടവൻ, പി.ടിഎ പ്രസിഡണ്ട് സുബൈർ കെ ടി , വാർഡ് മെമ്പർ സുനിൽ കുമാർ , ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് ഗോപവർമ്മ, നെറ്റ്മ്പോൾ അസോഡിയേഷൻ സംസ്ഥാന സെക്രട്ടറി ശശിധരൻ നായർ, സ്റ്റേറ്റ് ട്രഷർ സാബിറ യുപി ,ജില്ലാ സെക്രട്ടറി ദീപ്തി കെ. എസ് , സ്റ്റേറ്റ് എക്സിക്യുട്ടീവ് മെമ്പർ ശോഭ കെ , ദീപക് കെ, ബേസിൽ ആന്ദ്രയോസ്, വ്യാപാരി വ്യവസായി പ്രസിഡണ്ട് കെ. ടി ഇസ്മായിൽ ,സ്പോർട്ട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ സാജിദ് എൻ സി സ്വഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ നവാസ് മാസ്റ്റർ നന്ദിയും പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *