കാട്ടുപന്നി ശല്യത്തിൽ വലഞ്ഞ് കർഷകർ
വാഴവറ്റ : പതിവായി കാട്ടുപന്നികൾ നാട്ടിലിറങ്ങാൻ തുടങ്ങിയതോടെ കൃഷിനാശത്തിൽ വലയുകയാണ് മുട്ടിൽ പഞ്ചായത്തിലെ പാക്കത്തെയും പരിസരപ്രദേശങ്ങളിലെയും കർഷകർ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒട്ടേറെ കർഷകരുടെ കപ്പയും വാഴയുമാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.
ഇതുകാരണം വലിയ സാമ്പത്തികപ്രയാസത്തിലാണ് കർഷകർ. വട്ടംതൊട്ടിയിൽ റോയൻ, ജോസഫ് മഞ്ഞളി തുടങ്ങിയവരുടെ കൃഷിയാണ് കൂടുതലും നശിപ്പിച്ചത്. കപ്പയ്ക്കുപുറമേ നൂറോളം വാഴകളും കാട്ടുപന്നി നശിപ്പിച്ചെന്ന് റോയൻ പറഞ്ഞു. വലിയപ്രതീക്ഷയോടെ കൃഷിചെയ്തിട്ടും വിളവെടുക്കാൻപറ്റാത്ത അവസ്ഥയിലാണ് കർഷകർ.
Leave a Reply