തോട്ടിൽ കുളിക്കാനും അലക്കാനും ആദിവാസികൾക്ക് വിലക്ക്
പുല്പള്ളി : ആദിവാസികൾക്ക് തോട്ടിൽഅലക്കുന്നതിനും കുളിക്കുന്നതിനും വിലക്ക്. വേലിയമ്പം പെരുമുണ്ടയിലെ ആദിവാസികളോടാണ്, അടുത്തിടെ പ്രദേശത്ത് സ്ഥലംവാങ്ങിയ കർണാടക സ്വദേശി തോട്ടിൽ സോപ്പ് ഉപയോഗിച്ച് അലക്കാനും കുളിക്കാനും പാടില്ലെന്ന് വിലക്കിയിരിക്കുന്നത്.
തോട്ടിലെ ചെക്‌ഡാമിൽനിന്ന് കനാൽവഴി പോകുന്ന വെള്ളം കർണാടക സ്വദേശിയുടെ കുളങ്ങൾ നിറയ്ക്കാനായി ഉപയോഗിക്കുന്നുണ്ട്. സോപ്പുപയോഗിച്ച് തുണി അലക്കിയാൽ തോട്ടിലെ വെള്ളം മലിനമാകുമെന്നും കനാലിലൂടെ വരുന്ന ഈ വെള്ളം കുളത്തിലേക്ക് തിരിച്ചുവിടുമ്പോൾ മീനുകൾ ചത്തുപോകുമെന്നും പറഞ്ഞാണ് കർണാടക സ്വദേശി തങ്ങളെ വിലക്കിയതെന്ന് പ്രദേശവാസികൾ പറഞ്ഞു
Leave a Reply