മലയാളി വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി*
ബാംഗ്ലൂർ: മലയാളി വിദ്യാർത്ഥിയെ ബാംഗ്ലൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശി തറയിൽ ഹൗസ് നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) നെയാണ് ബാംഗ്ലൂർ രാജംകുണ്ടയിലെ താമസ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാമയ്യ കോളേജിലെ
ബിബിഎ മൂന്നാം വർഷ വിദ്യാർത്ഥിയാണ് ഷാമിൽ. മുറി തുറക്കാത്തതിൽ സംശയിച്ച സുഹൃത്തുക്കൾ ഉടനെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം ഡോ. ബി.ആർ അംബേദ്കർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. ആൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ അന്ത്യകർമങ്ങൾ ചെയ്ത മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ് വഹീത. സഹോദരങ്ങൾ അഫ്രിൻ മുഹമ്മദ്, തൻവീർ അഹമ്മദ്.
ഖബറടക്കം മേപ്പാടി വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
ഇന്ന് വൈകുന്നേരം 7.00
മണിക്ക്.
Leave a Reply