ഉടമസ്ഥനില്ലാത്ത 75 മൊബൈൽ ഫോണുകൾ പിടികൂടി
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ മൈസൂർ – കോഴിക്കോട് കെഎസ്ആർടിസി ബസ്സിൽ നിന്നും സീറ്റിനടിയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ ബാഗിൽ സൂക്ഷിച്ച 75 മൊബൈൽ ഫോണുകൾ പിടികൂടി.ബാഗിൽ തുണികൾക്കടിയിലായി സൂക്ഷിച്ച നിലിയിലായിരുന്നു മൊബൈൽ ഫോണുകൾ. എല്ലാം ഉപയോഗിച്ച ഫോണുകളാണ്. വിവോ, ഓപ്പോ, സാംസംഗ്, ആപ്പിൾ ഐഫോൺ,പ്ലസ് വൺ തുടങ്ങിയവിവിധ കമ്പനികളുടെ ഫോണുകളാണ് കണ്ടെടുത്തത്. രേഖകൾ ഒന്നും ഇല്ലാതെ ഇത്രയധികം മൊബൈൽ ഫോണുകൾ കൊണ്ടുവരുമ്പോൾ ചെക്ക് പോസ്റ്റിലെ പരിശോധന ഭയന്ന് ഉടമസ്ഥൻ മാറിയതാകാനാണ് സാധ്യത. പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ തുടർ നടപടിക്കായി സുൽത്താൻ ബത്തേരി പോലീസിന് കൈമാറി. മുത്തങ്ങ എക്സൈസ് ഇൻസ്പെക്‌ടർ സന്തോഷ് കെ.ജെ, പ്രിവന്ററീവ് ഓഫീസർമാരായ വിനോദ്, അനീഷ് എ.എസ്, സിഇഒ വൈശാഖ് സുധീഷ്, ഡബ്ല്യുസിഇഒമാരായ അനില, റഈസ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
Leave a Reply