സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ്; അഭിമാനനേട്ടവുമായി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ
സുൽത്താൻ ബത്തേരി: ഇടുക്കിയിലെ തൊടുപുഴയിൽ നടന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിന് അഭിമാന നേട്ടം.
സ്കൂളിലെ ആറ് വിദ്യാർത്ഥികൾ വയനാട് ജില്ലാ ടീമിനെ പ്രതിനിധീകരിച്ച് മൽസരത്തിൽ പങ്കെടുത്തു.
ആയിശ മെഹബിൻ , റിഫ ആശിഖ് കെ.വി, അൽമാസ് എ അഷ്റഫ് , ഫാത്തിമ സഹ്റ പി.പി , ഇലാൻ സാക്കി , മുഹമ്മദ് റിഹാൻ കെ.എൻ എന്നിവരാണ് വയനാടിനായി കളത്തിലിറങ്ങിയത്.
ചാമ്പ്യൻഷിപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ആയിശ മെഹ്ബിൻ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.
ഡിസംബറിൽ കോയമ്പത്തൂരിൽ നടക്കുന്ന ദേശീയ മേളയിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് ആയിശ കളത്തിലിറങ്ങും.
അഭിമാന നേട്ടം കൊയ്ത വിദ്യാർത്ഥികളെ മാനേജ്മെൻ്റ്, പ്രിൻസിപ്പാൾ, സ്റ്റാഫ് കൗൺസിൽ, സ്റ്റുഡൻ്റ്സ് യൂണിയൻ, പി.ടി.എ എന്നിവർ അഭിനന്ദിച്ചു.
Leave a Reply