തകരാറിലയ കെ എസ് ആർ ടി സി ബസുകളുടെ തകരാറു പരിഹരിക്കുക
പുല്പള്ളി : ശബരിമല തീർഥാടനത്തിനായി കെ.എസ്.ആർ.ടി.സി. തകരാറുകളെല്ലാം പരിഹരിച്ച, പ്രവർത്തനക്ഷമതയുള്ള ബസുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് പെരിക്കല്ലൂർ ബസ് പാസഞ്ചേഴ‌് അസോസിയേഷൻ ആവശ്യപ്പെട്ടു. പമ്പ- നിലയ്ക്കൽ ചെയിൻ സർവീസ് നടത്തിയിരുന്ന ബസിന് തീപിടിച്ച സംഭവം അധികൃതർ ഗൗരവമായി കാണണം.
കെ.എസ്.ആർ.ടി.സി. ഓപ്പറേഷൻ തലപ്പത്ത് കഴിവും കാര്യശേഷിയുമുള്ള ഉദ്യോഗസ്ഥരെ നിയമിക്കണം. ജോസ് നെല്ലേടം അധ്യക്ഷതവഹിച്ചു. ജി.ജി. ഗിരീഷ് കുമാർ, മെൽബിൻ പീറ്റർ പാറത്തോട്ടായിൽ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply