പൊങ്ങിനി ക്ഷേത്രത്തിൽ അയ്യപ്പ സംഗമം
കല്‍പ്പറ്റ: അയ്യപ്പ സേവാസമാജം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 23,24 തീയതികളില്‍ പൊങ്ങിനി ക്ഷേത്രാങ്കണത്തില്‍ അയ്യപ്പ സംഗമവും ആധ്യാത്മിക പ്രഭാഷണവും നടത്തുമെന്ന് പ്രസിഡന്റ് കെ.ബി. രാജുകൃഷ്ണ, സെക്രട്ടറി സതീഷ് കണ്ടോത്ത്, വൈസ് പ്രസിഡന്റ് എന്‍.ആര്‍. പ്രഭാകരന്‍ നായര്‍, എം.കെ. ഹരീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഗമം ഉദ്ഘാടനം 24ന് രാവിലെ 10ന് അയ്യപ്പ സേവാസമാജം സംസ്ഥാന പ്രസിഡന്റ് അരീക്കമണ്‍ കാളിദാസ ഭട്ടതിരിപ്പാട് നിര്‍വഹിക്കും. ശബരിമല മുന്‍ മേല്‍ശാന്തി കൊട്ടാരം ജയരാജന്‍ നമ്പൂതിരി, പന്തളം രാജകുടുംബാംഗം യാമിനി വര്‍മ, ഈറോഡ് രാജന്‍, മുരളി കുളങ്ങാട് എന്നിവര്‍ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് അന്നദാനം ഉണ്ടാകും. വൈകുന്നേരമാണ് സമാപനം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു 1000ല്‍പരം അയ്യപ്പഭക്തര്‍ സംഗമത്തിന് എത്തുമെന്ന് സംഘാടകര്‍ പറഞ്ഞു.





Leave a Reply