ക്ഷേമനിധി അംഗങ്ങള്‍ക്ക് സൗജന്യ യൂണിഫോം വിതരണം
കൽപ്പറ്റ :സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ക്ഷേമനിധി അംഗങ്ങള്‍, പെന്‍ഷന്‍ക്കാര്‍ എന്നിവര്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 26 ന് ഉച്ചക്ക് 2.30 കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം പി.ആര്‍ ജയപ്രകാശ്, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ പി.ജെ ജോയ്, ഉദ്യോഗസ്ഥര്‍, പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
Leave a Reply