സംസ്ഥാന ഇന്‍ക്ലൂസീവ് കായികമേള താരങ്ങളെ ആദരിച്ചു*
കല്പറ്റ :സംസ്ഥാന ഇന്‍ക്ലൂസീവ് കായിക മേളയില്‍ അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ജില്ലയിലെ കായിക താരങ്ങളെ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അനുമോദിച്ചു. 14 വയസ്സില്‍ താഴെയുള്ളവരുടെ 4ഃ100 മീറ്റര്‍ മിക്‌സഡ് റിലേ, 14 വയസ്സില്‍ താഴെയുള്ള കാഴ്ച പരിമിത ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടം എന്നിവയില്‍ സ്വര്‍ണവും, 14 വയസ്സില്‍ താഴെയുള്ള കാഴ്ച പരിമിത പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും നേടി 26 പോയിന്റോടെയാണ് അത്ലറ്റിക്‌സ് വിഭാഗത്തില്‍ ജില്ല മൂന്നാം സ്ഥാനം നേടി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ 83 കായിക താരങ്ങള്‍, കായികാധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. സമഗ്ര ശിക്ഷ സംസ്ഥാന കണ്‍സള്‍ട്ടന്റ് എ.കെ സുരേഷ് കുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ വി. അനില്‍കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ്ജ് കെ.എം സെബാസ്റ്റ്യന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശരത് ചന്ദ്രന്‍. വിദ്യാ കിരണം കോ-ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, എസ് എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍ രാജേഷ്, അക്കൗണ്ട്‌സ് ഓഫീസര്‍ ടി.എന്‍ സുനില്‍, വൈത്തിരി ബി.പി.സി ഇന്‍-ചാര്‍ജ്ജ് കൊച്ചുത്രേസ്യ, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്‍.ജെ ജോണ്‍ എന്നിവര്‍ സംസാരിച്ചു.
Leave a Reply