‘നൂറിനൊപ്പം’ ജില്ലാതല മത്സരങ്ങൾ നടത്തി ജി എൽ പി സ്കൂൾ തരിയോട്.
കാവുംമന്ദം: തരിയോട് ഗവ എൽ. പി. സ്കൂളിൻറെ നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ ജില്ലാ മത്സരങ്ങൾ നടത്തി. എൽ.പി വിഭാഗം ജലച്ചായം, യു.പി, ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരം, ഹയർസെക്കൻഡറി വിഭാഗം ഉപന്യാസ രചന എന്നീ മത്സരങ്ങളാണ് നടത്തിയത്. വിജയികൾക്ക് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി സമ്മാനദാനം നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ആൻറണി അധ്യക്ഷത വഹിച്ചു. എൽ .പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം ആൻഡ്രിയ സൂസൻ എൽദോ (സെൻ്റ് മേരീസ് എ.യു.പി.എസ്.ചീങ്ങേരി), രണ്ടാം സ്ഥാനം റതുൽ പി.ആർ. (ജി.യു.പി.എസ്. ചെന്നലോട്), മൂന്നാം സ്ഥാനം ഇതൽ മരിയ ലിജോ (സെൻ്റ് മേരീസ് യു.പി.എസ്. തരിയോട്),
യു.പി.വിഭാഗത്തിൽ ഒന്നാം സ്ഥാനം: മുഹമ്മദ് അമിൻ ഷാ (സെൻ്റ് തോമസ് എച്ച്.എസ്.എസ്. നടവയൽ), രണ്ടാം സ്ഥാനം നിവേദ് കൃഷണ. കെ.ആർ. (സെൻ്റ് മേരീസ് യു.പി.സ്കൂൾ, തരിയോട് ), മൂന്നാം സ്ഥാനം ലിയോൺ ജേക്കബ് (ജി.എച്ച്.എസ്.എസ്. തരിയോട്.) ഹൈസ്കൂൾ വിഭാഗത്തിൽ
ഒന്നാം സ്ഥാനം കൃഷ്ണദേവ്.വി.എ.(ജി.എച്ച്.എസ്.എസ്.കാക്കവയൽ), രണ്ടാം സ്ഥാനം അന്ന അലൈന.എസ്.ആർ.(ജി.എച്ച്.എസ്.വാരാമ്പറ്റ),
മൂന്നാം സ്ഥാനം അർച്ചന ശ്രീജിത്ത് (ജി.എച്ച്.എസ്.എസ്.തരിയോട് ), ഹയർ സെക്കൻ്ററി വിഭാഗത്തിൽ
സഫ് വാൻ അനൻ (ജി.എച്ച്.എസ്.എസ്.തരിയോട് ) എന്നീ വിദ്യാർഥികൾ സമ്മാനാർഹരായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും വിജയികളായ വിദ്യാർത്ഥികൾക്ക് കേഷ് അവാർഡും വിതരണം ചെയ്തു. പ്രവർത്തന വൈവിധ്യങ്ങൾ കൊണ്ടും മികച്ച പഠന നിലവാരം കൊണ്ടും ഏറെ ശ്രദ്ധേയമായ തരിയോട് ഗവൺമെൻറ് എൽ പി സ്കൂളിൻറെ നൂറാം വാർഷികമാണ് ഈ വർഷം ആഘോഷിക്കപ്പെടുന്നത്. എസ് എം സി ചെയർമാൻ ബി സലിം, എം പി ടി എ പ്രസിഡണ്ട് രാധിക ശ്രീരാഗ്, പിടിഎ അംഗങ്ങൾ അധ്യാപകർ രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു തോമസ് സ്വാഗതവും സീനിയർ അസിസ്റ്റൻറ് സി പി ശശികുമാർ യോഗത്തിൽ നന്ദിയും പറഞ്ഞു.
Leave a Reply