*ജീവനക്കാർക്ക് അഭിവാദ്യമർപ്പിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ*
കൽപ്പറ്റ: ഉപതെരഞ്ഞെടുപ്പിൽ യൂ ഡി എഫിന് വോട്ട് ചെയ്ത മുഴുവൻ ജീവനക്കാരെയും എൻ.ജി ഒ അസോസിയേഷൻ അഭിനന്ദിച്ചു.
സർക്കാർ ജീവനക്കാരുടെ നിരവധിയായ ആനുകൂല്യങ്ങൾ നിഷേധിച്ച് മുന്നോട്ട് പോകുന്ന ഇടത് സർക്കാരിനെതിരെ സംസ്ഥാന ജീവനക്കാർ ജനാധിപത്യപരമായി തിരിച്ചടി നൽകിയെന്ന് സിവിൽ സ്റ്റേഷനിൽ അനുമോദന കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ജില്ലാ പ്രസിഡന്റ കെ.റ്റി ഷാജി പറഞ്ഞു. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു.
മാനന്തവാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് പി.എച്ച് അഷ്റഫ് ഖാൻ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ വിവിധ ബ്രാഞ്ചുകളിൽ സിനീഷ് ജോസഫ്, ലൈജു ചാക്കോ, എൻ.വി.അഗസ്റ്റ്യൻ. ഇ വി ജയൻ, അൻവർ സാദത്ത്, സി.കെ ജിതേഷ് എന്നിവർ സംസാരിച്ചു. പി.സി.എൽസി, നിഷ പ്രസാദ്, എം.വി സതീഷ്, ശിവൻ പുതുശ്ശേരി, അബ്ദുൾ ഗഫൂർ, പി.റീന, പി.നാജിയ തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply