കലോത്സവത്തിലെ ആദ്യ വിജയികളായി സഹോദരങ്ങൾ
നടവയൽ : 43 -മത് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിലെ ആദ്യ വിജയികളായി സഹോദരങ്ങൾ.അറബിക് യുപി വിഭാഗം പ്രശ്നോത്തരി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ആദിൽ മുഹമ്മദ് എൻ. വെള്ളമുണ്ട ഗവ.യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. പ്രശ്നോത്തരി ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മിൻഹ ഫാത്തിമ എൻ.
തരുവണ ഗവൺമെൻറ് ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്. തുടർച്ചയായി മൂന്നാം തവണയാണ് മിൻഹ ഫാത്തിമ പ്രശ്നോത്തരി മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നത്. ഇരുവരും സഹോദരങ്ങളാണ്. നമ്പൻ വീട്ടിൽ മൊയ്തു – ഫായിദ ദമ്പതികളുടെ മക്കളാണ്.
Leave a Reply