April 17, 2026

നടവയലിൽ ഇനി നടനോത്സവം ; സ്റ്റേജി മത്സരങ്ങൾക്ക് ഇന്ന് തുടക്കം

0
Img 20241127 095139
By ന്യൂസ് വയനാട് ബ്യൂറോ

 

നടവയൽ: കൗമാര പ്രതിഭകളുടെ കലാ മാമാങ്കത്തിന് ഇന്ന് ചിലങ്ക ഉണരും. സ്റ്റേജിന മത്സരങ്ങൾ ഇന്ന് ആരംഭിക്കുമ്പോൾ വേദി ഒന്ന് സൂര്യകാന്തിയിൽൽ ഭരതനാട്യത്തോടെ നടവയൽ നടന വൈഭവങ്ങൾക്ക് സാക്ഷിയാകും. 43- മത് ജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ ഇനി കൗമാരകലയുടെ അലയൊലികളാകും. കുച്ചിപ്പുടി, തിരുവാതിര തുടങ്ങിയ വിവിധ ഇനങ്ങളും വേദി ഒന്നിൽ അരങ്ങേറും. ഇതേ വേദിയിലാണ് വൈകിട്ട് 3:30 ന് ഉദ്ഘാടന സമ്മേളനം നടക്കുക. അഞ്ച് ഗോത്രകലകൾ ഇത്തവണ മത്സരത്തിനുണ്ട്. മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയരുടെ കമ്പളകളി വട്ടക്കളി (പണിയനൃത്തം), ഇരുളരുടെ നൃത്തം (ഇരുള നൃത്തം അഥവാ ആട്ടം പാട്ടം), പളിയരുടെ പളിയ നൃത്തം, മലപ്പുലയരുടെ ആട്ടം എന്നീ ഇനങ്ങളാണ് ഈ വർഷം ഉൾപ്പെടുത്തിയത്.

ചരിത്രത്തിൽ ആദ്യമായാണ് ഗോത്രകലകൾ സ്‌കൂൾ കലോത്സവത്തിൽ മത്സര ഇനമാകുന്നത്. നിലവിൽ 103 അപ്പീലുകളാണ് ജില്ലാ കലാമേളയിലേക്ക് വന്നത്. ഹയർ സെക്കൻഡറി, എൽ പി സ്കൂ‌ൾ, കെജെ ഓഡിറ്റോറിയം, കോ ഓപ്പറേറ്റീവ് കോളേജ് എന്നിവിടങ്ങളിലെ സുര്യകാന്തി, ജ്വാലാമുഖി, സ്വർണച്ചാമരം, ഇന്ദ്രനീലം, രജനീഗന്ധി, സാലഭഞ്ജിക, ചിത്രവനം, ചക്കരപ്പന്തൽ, ചന്ദ്രകളഭം എന്നീ വേദികളിലാണ് മത്സരം നടക്കുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *