സ്കൂൾ ബസ്നിയന്ത്രണം വിട്ട് അപകടം; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
മാനന്തവാടി: വരയാൽ കാപ്പാട്ടുമലയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് റോഡരികിൽ നിന്നും തെന്നിമാറി അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെ വരയാൽ എസ് എൻ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്നും നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് ഇലക്ട്രിക് പോസ്റ്റുൾക്ക് സമീപത്ത് കൂടെ തോട്ടത്തിലേക്ക് കയറി കവുങ്ങിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ 15 വിദ്യാർത്ഥികൾക്കും, മൂന്ന് മുതിർന്നവർക്കും പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ലെന്നും സൂചനയുണ്ട്.
Leave a Reply