ഉരുൾ ദുരന്തത്തിന്റെ ഓർമ്മകൾ പകർന്നു എൻ എസ് എസ് യൂണിറ്റ്
നടവയല്‍: കലോത്സവ നഗരിയിലെത്തുന്ന വർക്കു ഉരുൾ ദുരന്തം തകർത്ത ഗ്രാമത്തിന്റെ കാഴ്ചകള്‍ പകര്‍ന്ന് എന്‍.എസ്.എസ് യൂണിറ്റ് . ഉരുള്‍ ദുരന്തത്തില്‍ പാടെ തകര്‍ന്ന പ്രദേശങ്ങളുടെ ദുരന്തത്തിന് മുമ്പും ശേഷവുമുള്ള നിശ്ചല ദൃശ്യമാണ് കലോത്സവ നഗരിയില്‍ ഒരുക്കിയിരിക്കുന്നത്. കലോത്സവത്തിന്റെ പ്രധാന വേദിയായ നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രവേശന കവാടത്തോട് ചേര്‍ന്നാണ് ദുരന്തബാധിതരുടെ അതിജീവനവും അവരെ ചേര്‍ത്തുപിടിക്കലും ഓര്‍മപ്പെടുത്തി ഉരുള്‍ദുരന്തത്തിന്റെ മാതൃക തീര്‍ത്തിരിക്കുന്നത്. ദുരന്തത്തിന് ശേഷം രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം നിര്‍മിച്ച ബെയ്‌ലി പാലം ഉള്‍പ്പെടെ ചിത്രീകരി ച്ചിട്ടുണ്ട് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരായ വിദ്യാര്‍ഥികളാണ് നിശ്ചലമാതൃകയ്ക്ക് പിന്നില്‍. എന്‍.എസ്.എസ് യൂണി റ്റ് ലീഡര്‍ റോഷന്‍ ബിജു, സ്‌കൂള്‍ ചെയര്‍മാന്‍ അലന്‍ ടോംസ്, യൂജിന്‍ ഷാജി, സാവിയോ ജിജോ, മിലന്‍ പ്രസാദ്, റിനോ തോമസ്, എ.ആര്‍ മാളവിക, നവമി രാജേഷ്, സായിലക്ഷ്മി, പി.എസ് ജിസ്‌ന, അക്‌സോണ ഷിമില്‍, അന്‍സ സാറാ എന്നിവര്‍ അഞ്ചുദിവസമെടുത്താണ് നിശ്ചല മാതൃക പൂര്‍ത്തിയാക്കിയത്. സഹായവുമായി എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ രജിനി റോസ്, സ്റ്റാഫ്സെക്രട്ടറി ബിനു ടി. അലക്‌സ് എന്നിവരും വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്നു.
Leave a Reply