December 11, 2024

ബിവറേജസ് ഔട്ട്ലെറ്റുകളിലെ പണ നഷ്ട്ടം ജീവനക്കാരിൽ നിന്ന് ഈടാക്കുമെന്ന സർക്കുലർ റദ്ദാക്കി; ഹൈക്കോടതി

0
Img 20241127 130254

കൽപ്പറ്റ :ബിവറേജസ് ഔട്ട്ലെറ്റുകളിൽ വരുന്ന സ്‌റ്റോക്ക്, പണ നഷ്ടം ജീവനക്കാരിൽ നിന്ന് ഈടാക്കുമെന്ന സർക്കുലർ റദ്ദാക്കി.

സർവീസ് ചട്ടങ്ങളും സ്വാഭാവിക നീതിയും നിഷേധിച്ചുള്ള നടപടി വേണ്ടെന്ന് ഹൈക്കോടതി.

ബിവറേജസ് കോർപറേഷൻ ഔട്‌ലെറ്റുകളിൽ ‌സ്റ്റോക്കിലോ പണത്തിലോ കുറവു കണ്ടെത്തിയാൽ ജീവനക്കാരിൽ നിന്നു നഷ്ടം ഈടാക്കാമെന്ന മാനേജിങ് ഡയറക്ട‌റുടെ 2017ലെ സർക്കുലർ ഹൈക്കോടതി റദ്ദാക്കി. ചട്ട വിരുദ്ധമായ സർ ക്കുലറിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്കെതിരെ നടപടി പാടില്ലെന്നു കോടതി വ്യക്തമാക്കി. സർക്കുലറിന്റെ അടിസ്ഥാനത്തിൽ വൻതുക തിരിച്ചട യ്ക്കാൻ നോട്ടീസ് ലഭിച്ച ഒരുകൂ ട്ടം ജീവനക്കാരുടെ ഹർജികളിലാണു ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്. സർക്കാർ അംഗീകരിച്ച സർവീസ് ചട്ടം അനുസരിച്ചു മാത്രമേ ജീവനക്കാരിൽ നിന്നു നഷ്ട‌ം ഈടാക്കാൻ കഴിയൂ. ഇതിനകം തുക അടച്ച വർക്കും കോടതിയിൽ ചോദ്യം ചെയ്യാത്തവർക്കും ഈ വിധി

ബാധകമാകില്ലെന്നു കോടതി വ്യക്തമാക്കി.

6 മാസത്തെ ‌സ്റ്റോക്ക്/ കാഷ് പൊരുത്തക്കേട് ഒരു താഴെയാണെങ്കിൽ ഷോപ്പ് ജീവനക്കാരിൽ നിന്നു തുല്യമായി ഈടാക്കാനും, ഒരു ലക്ഷത്തിൽ കൂടിയാൽ 90% ജീവനക്കാരിൽ : നിന്നും 10% വെയർഹൗസ് മാ നേജരിൽ നിന്നും ഈടാക്കാനു മാണു 2017ലെ സർക്കുലറിൽ പറയുന്നത്. ചങ്ങനാശേരിയിലെ ഔട്ലെ റ്റിൽ സ്റ്റോക്കിൽ കുറവു കണ്ട തിനു ജീവനക്കാരിൽ നിന്ന് 53.21 ലക്ഷം രൂപ ഈടാക്കാൻ നോട്ടി ലക്ഷത്തിൽസ് നൽകിയിരുന്നു. പ്രളയ സാഹചര്യത്തിലാണു കുറവുണ്ടായ തെന്നും തങ്ങളുടെ ഭാഗം കേൾ ക്കാതെയാണു നടപടിയെന്നും ഹർജിക്കാർ ബോധിപ്പിച്ചു. എന്നാൽ എം. ഡിക്ക് നടപടിയെ ടുക്കാൻ അധികാരമുണ്ടെന്ന് ബവ്കോ വാദിച്ചു. സർവീസ് ചട്ടങ്ങളും സ്വാഭാവിക നീതിയും നി ഷേധിച്ചുള്ള നടപടി നിയമപരമ ല്ലെന്നും കോടതി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *