December 11, 2024

ആദിവാസി കുടിലുകൾ തകർത്ത ഉദ്യോഗസ്ഥർക്കെതിരെ എസ്.സി, എസ്.റ്റി അതിക്രമങ്ങൾ തടയൽ നിയമ പ്രകാരം കേസെടുക്കുക : ആം ആദ്മി പാർട്ടി 

0
Img 20241127 Wa0039

കൽപ്പറ്റ: തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ കൊല്ലിമൂലയിൽ ആദിവാസി കുടിലുകൾ തകർത്ത വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ എസ്.സി, എസ്.റ്റി അതിക്രമങ്ങൾ തടയൽ നിയമ പ്രകാരം കേസെടുക്കുകയും അവരിൽ നിന്നും നഷ്ടം ഈടാക്കി കുടുംബങ്ങൾക്ക് നൽകുകയും ചെയ്യണമെന്ന് ആം ആദ്മി പാർട്ടി വയനാട് ജില്ലാ പ്രസിഡൻറ് ഡോ.സുരേഷ് എ.റ്റി ആവശ്യപ്പെട്ടു.

ആദിവാസികള്‍ വനങ്ങളിലെ യഥാര്‍ത്ഥ താമസക്കാരാണ്, അവരെ മാറ്റിപ്പാര്‍പ്പിക്കാനോ അവരുടെ കുടില്‍ പൊളിക്കാനോ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. അവര്‍ക്ക് വനങ്ങളില്‍ തൊഴില്‍പരമായ അവകാശങ്ങളും സാമൂഹിക അവകാശങ്ങളും ഉണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരം അവകാശങ്ങള്‍ അവഗണിക്കുകയും നിയമം ലംഘിക്കുന്നതിനൊപ്പം മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം പ്രവണത ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല എന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി പോൾസൺ അമ്പലവയൽ, മനു മത്തായി, ബാബു തച്ചറോത്, ഗഫൂർ കോട്ടത്തറ, കൃഷ്ണൻ കുട്ടി കൽപ്പറ്റ, ജെയിംസ് കൊമ്മയാട്, പി ടി മനോജ് കുമാർ എന്നിവർ സംസാരിച്ചു. പാർട്ടി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ജില്ലാ കമ്മിറ്റി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ ദേവദാസ് പുന്നത്ത് പതാക ഉയർത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *