December 11, 2024

ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ ഐ എൻ ടി യു സി ജില്ലാ മീറ്റിംഗ് നടത്തി.

0
Img 20241127 Wa0041

കൽപ്പറ്റ :ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ ഐ എൻ ടി യു സി ബെവ്കോ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി നവംബർ 28- ന് ആസ്ഥാന മന്ദിരത്തിൽ നടക്കുന്ന മാർച്ചും ധർണയും വിജയിപ്പിക്കുന്നതിന് വേണ്ടി ജില്ലാതലത്തിൽ മീറ്റിംഗ് നടത്തി.

ബെവ്‌കോ ജീവനക്കാരുടെ 40 മാസത്തെ ഡി എ കുടിശ്ശിക അനുവദിക്കുക, അപ്രാ യോഗിക ഷിഫ്റ്റ് സമ്പ്രദായ തീരുമാനം ഉപേക്ഷിക്കുക, ജീവനക്കാർക്കെതിരെ ഒരേ വിഷയത്തിൽ ഒന്നിലധികം ശിക്ഷ നടപടികൾ ചുമത്തുന്നത് അവസാനിപ്പിക്കുക, പുതുക്കി നൽകേണ്ട അലവൻസ് 04/07/2023- മുതൽ മുൻകാല പ്രാബല്യത്തിൽ അനുവദിക്കുക, സംഘടനാ പ്രവർത്തനം മുൻകാലങ്ങളിൽ എന്നത് പോലെ അനുവദിക്കുക എന്നീ വിഷയത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മാർച്ചി നെയും ധർണയെയുംക്കുറിച്ച് യോഗം അവലോകനം ചെയ്തു.

വയനാട് ജില്ലയിൽ നിന്നും സംസ്ഥാന മാർച്ചിലും, ധർണ്ണയിലും ഐ എൻ ടി യു സി പ്രവർത്തകർ പങ്കെടുക്കാനും തീരുമാനിച്ചു.പ്രസിഡൻ്റ് പി. സുനിൽ അധ്യക്ഷ സ്ഥാനം വഹിച്ചു.സംസ്ഥാന ട്രഷറർ കെ . പ്രഹ്ലാദൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി വി. ജി അനീഷ് സ്വാഗതം പറഞ്ഞു.

ജിജോ ജോസഫ്,ആൻ്റണി. കെ, സാജു ഒ .വി , ടീന ആൻ്റണി, ടി. ടി ആൻ്റണി സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *