പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ഇന്ന്
വയനാട് ലോക്സഭാംഗമായി പ്രിയങ്ക ഗാന്ധി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. ഇന്നലെ പ്രിയങ്കയെ സന്ദർശിച്ച് യുഡിഎഫ് നേതാക്കൾ തെരഞ്ഞെടുപ്പു സർട്ടിഫിക്കറ്റ് കൈമാറി. അമ്മ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകും. സത്യപ്രതിജ്ഞയ്ക്ക് ശേഷം വയനാട് സന്ദർശനത്തിനായി നവംബർ 30ന് പ്രിയങ്ക വയനാട്ടിൽ എത്തും. പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുലും പ്രിയങ്കയ്ക്ക് ഒപ്പം എത്തും.
Leave a Reply