ഉരുൾപൊട്ടൽദുരന്തത്തിൻ്റെ വേദനകൾ മറന്ന് വേദിയിൽ
നടവയൽ:ഉരുൾപൊട്ടൽദുരന്തത്തിൻ്റെ വേദനകൾ മറന്നാണ് എ.വി. അവന്തികയും കെ.ബി. സൽനയും വൈഷ്‌ണ സുകുമാരനും കലോത്സവവേദിയിലെത്തിയത്. ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളുടെ ഭാരത്തിലും അവർ വേദിയിൽ തിളങ്ങി. എച്ച്.എസ്.എസ്. വിഭാഗം ഇംഗ്ലീഷ് സ്കിറ്റിലെ അഭിനയം അവരുടെ അതിജീവനമായി. മേപ്പാടി സ്കൂളിലെ വിദ്യാർഥികളായ മൂവരും ഉരുൾപൊട്ടൽ ദുരിതബാധിതരാണ്. മുണ്ടക്കൈയിലായിരുന്നു താമസിച്ചിരുന്നത്. ഉരുൾപൊട്ടലിൽ അവന്തികയ്ക്ക് സഹോദരിയെ നഷ്ടമായി. സൽനയ്ക്ക് സാരമായി പരിക്കേറ്റു. ഈ വേദനകളെല്ലാം അതിജീവിച്ചാണ് അവർ സ്‌കിറ്റ് ടീമിനൊപ്പം വേദിയിൽ കയറിയത്. അധ്യാപകരും കുട്ടികളും തമ്മിലുണ്ടാകേണ്ട നല്ലബന്ധത്തിൻ്റെ കഥപറഞ്ഞ പാരലൽ വേൾഡ് എന്ന സ്‌കിറ്റിൽ മികച്ചപ്രകടനവും കാഴ്ചവെച്ചു. സ്കിറ്റിന് എ ഗ്രേഡും ലഭിച്ചു. മൂവരും പ്ലസ്ട വിദ്യാർഥികളാണ്. ഇപ്പോൾ താത്കാലിക പുനരധിവാസത്തിൽ പാലവയൽ, ചെമ്പോത്തറ എന്നിവിടങ്ങളിലാണ് താമസം.
Leave a Reply