December 13, 2024

സുൽത്താൻ ബത്തേരി നഗരസഭയിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു.

0

സുൽത്താൻ ബത്തേരി:മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് മുനിസിപ്പൽ ടൗൺഹാളിൽ വച്ച് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. നഗരസഭയിലെ വിവിധ സ്കൂളുകളിൽ നിന്നും ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 150 ൽ പരം കുട്ടികൾ ഹരിതസഭയുടെ ഭാഗമായി.ഹരിതസഭയിൽ കുട്ടികൾ വിദ്യാലയങ്ങളിലെ വിവിധ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെ കുറിച്ചു വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു.കൂടാതെ കുട്ടികൾ മാലിന്യ സംസ്കരണ രംഗത്തെ വിവിധങ്ങളായ നൂതനാശയങ്ങളും അവതരിപ്പിച്ചു. കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത പാനൽ ആണ് ഹരിതസഭ നിയന്ത്രിച്ചത് . കുട്ടികൾക് ഹരിതസഭയിൽ ജനപ്രധിനിധികളോട് ആശയസംവാദം നടത്താനുള്ള അവസരവും ഒരുക്കിയിരുന്നു. കുട്ടികൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക് നഗരസഭാ ചെയർമാൻ ടി കെ രമേശ്‌ വിശദമായ മറുപടി നൽകി.ഹരിതസഭയിൽ ഉയർന്നുവന്ന മികച്ച ആശയങ്ങൾ നഗരസഭാ കൗൺസിലിൽ അവതരിപ്പിച്ച അംഗീകാരം നേടി വരും വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിൽ നടപ്പാക്കുമെന്ന് ചെയർമാൻ ഹരിതസഭയെ അറിയിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്,

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ലിഷ ടീച്ചർ, ടോം ജോസ്, കെ റഷീദ്, ഷാമിലാ ജുനൈസ് , സാലി പൗലോസ് , എന്നിവർ സംസാരിച്ചു.നഗരസഭ ക്ലീൻ സിറ്റി മാനേജർ സന്തോഷ് കുമാർ പി എസ് സ്വാഗതം ആശംസിച്ചു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *