December 13, 2024

വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ അമ്മമ്മക്കും കൊച്ചുമകനും മൂന്ന് വർഷം തടവും പിഴയും

0
Img 20241128 195730

 

 

മാനന്തവാടി: വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ പ്രതികൾക്ക് 3 വർഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാനന്തവാടി കല്ലുമൊട്ടംകുന്ന് പുത്തൻപുരയ്ക്കൽ ഷോൺ ബാബു (27), ത്രേസ്യാമ്മ ടിപി (76) എന്നിവരെയാണ് ശിക്ഷിച്ചത്. കഞ്ചാവ് ചെടി നട്ടുവളർത്തിയ കുറ്റത്തിന് ഒന്നാം പ്രതിയായ ഷോൺ ബാബുവിനെ 3 വർഷം കഠിന തടവിനും 25000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവിനും, രണ്ടാം പ്രതിയായ ത്രേസ്യാമ്മയ്ക്ക് ഒരു വർഷം കഠിന തടവിനും 15000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവിനും ശിക്ഷിച്ചു.

 

07/08/2017 ന് ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മാനന്തവാടി റെയിഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ ആയിരുന്ന സുനിൽ എം കെ യും പാർട്ടിയും രജിസ്റ്റർ ചെയ്‌ത കേസിൽ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന എ ജെ ഷാജി അന്വേഷണം നടത്തി മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ശിവപ്രസാദ് പി ആണ് അന്വേഷണം പൂർത്തിയാക്കിയിരുന്നു. അന്തിമ കുറ്റപത്രം എൻ ഡി പി എസ് സ്പെഷ്യൽ കോടതി മുമ്പാകെ സമർപ്പിച്ചത് കൽപ്പറ്റ അഡ്ഹോക്ക് – 11 കോടതി (എൻ ഡി പി എസ് സ്പെഷ്യൽ കോടതി) ജഡ്‌ജ്‌ അനസ്.വി.ആണ് ശിക്ഷ വിധിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ ലിജിഷ് ഇ.വി. പ്രോസിക്യൂഷനു വേണ്ടി ഹാജരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *