January 20, 2026

വീട്ടിൽ ഒളിപ്പിച്ച 40 ലിറ്റർ വാഷ് എക്സൈസ് പിടികൂടി

0
Img 20241128 203956
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: അഞ്ചുകുന്ന് പേരാട്ടുകുന്ന് ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ വീട്ടിൽ ഒളിപ്പിച്ചുവെച്ച 40 ലിറ്റർ വാഷ് പിടികൂടി. ബന്ധപ്പെട്ട അഞ്ചു കുന്ന് താന്നിക്കൽ വീട്ടിൽ സുനിൽ (47 ) നെ അറസ്റ്റ് ചെയ്തു.എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ്

ഓഫീസർ പി.ആർ ജിനോഷും സംഘവും നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

ഇയാളെ ജെഎഫ്‌സി എം 11 കോടതി റിമാന്റ് ചെയ്‌തു. റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ ദിപു. എ, സിവിൽ എക്സൈസ് ഓഫീസർ സനൂപ് കെ.എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ വീണ എം.കെ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *