December 11, 2024

ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ ഹെഡ് ഓഫീസ് മാർച്ചും ധർണയുംനടത്തി 

0
Img 20241129 101325

കൽപ്പറ്റ :സർക്കാരിന്റെയും മാനേജ്മെന്റിന്റെയും തൊഴിലാളി വിരുദ്ധ സമീപനം അവസാനിപ്പിക്കണം ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ ( ഐ എൻ ടി യു സി ) തിരുവനന്തപുരം ഹെഡ് ഓഫീസി ലേക്ക് മാർച്ചും ധർണ്ണയും നടത്തി.

 

വയനാട് ജില്ലയിൽ നിന്നും നിരവധി ബെവ്‌ കോ എംപ്ലോയീസ് ഐ എൻ ടി യു സി പ്രവർത്തകർ തിരുവനന്തപുരത്ത് നടന്ന മാർച്ചിലും ധർണ്ണയിലും പങ്കെടുത്തു.

 

കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷനിലെ ചില്ലറ വില്പന ശാലകളിൽ ജോലി ചെയ്തുവരുന്ന ജീവനക്കാർക്ക് ശമ്പള പരിഷ്കരണ നാളുമുതൽ പരിഷ്കരിക്കേണ്ട അഡീഷണൽ അലവൻസ് ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് ഓഫീസിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി കെ.പി.സി സി മുൻ പ്രസിഡണ്ട് കെ. മുരളിധരൻ ഉദ്ഘാടനം ചെയ്തു.

 

മാനേജ്മെന്റ് സർക്കാരിലേക്ക് ശുപാർശ ചെയ്ത് ഒരു വർഷക്കാലമായിട്ടും പരിഹരിക്കാത്തതിലും ജീവനക്കാരുടെ സർവീസ് ആനുകൂല്യങ്ങളുടെ വിഷയത്തിൽ വകുപ്പ് മന്ത്രിയും ഉദ്യോഗതല വിഭാഗവും കാണിക്കുന്ന അലസമായ നിലപാടിനെതിരെയും മാനേജ്മെന്റ് തലത്തിൽ യാതൊരുവിധ താൽപര്യവും ഇടപെടലും പ്രകടിപ്പിക്കാത്ത സാഹചര്യത്തിലും തൊഴിലാളി വിരുദ്ധ നടപടി സ്വീകരിക്കുന്നതിലും പ്രതിഷേധിച്ച് കൂടിയാണ് മാർച്ച് നടത്തിയത്.

 

സംസ്ഥാന പ്രസിഡണ്ട് ടി.യു രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു

വി.ആർ പ്രതാപൻ, ബാബു ജോർജ്, എ ജേക്കബ്, സബീഷ് കുന്നങ്ങോത്ത്, ഏ പി ജോൺ, അനിൽകുമാർ ബി, കെ പ്രഹ്ളാദൻ , ആഭ ജി ശങ്കർ സംസാരിച്ചു.

 

മാർച്ചിന് എ സഫീർ, എസ്.സൂര്യപ്രകാശ്, ഹക്കീം എ , ഏ.വി പ്രസാദ്, ജോസ് ആൻ്റണി,മനോജ് കുമാർ ഇടുക്കി നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *